നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാവുകയാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ നരേന്ദ്ര മോദിയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവന്നു.

പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. ഇത് തമാശയായി എടുത്താല്‍ സ്പൂഫ് ചിത്രമാകുമെന്നും തമാശയില്ലാതെ എടുത്താല്‍ ഒരു യാത്രാ ചിത്രമാകുമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

ഒമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. സുരേഷ് ഒബ്‌റോയിയും സന്ദിപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അണിയറയില്‍ വേറെ ആരൊക്കെ എന്നത് പുറത്തുവിടാനിരിക്കുന്നതേയുള്ളൂ.

DONT MISS
Top