റസൂല്‍ പൂക്കുട്ടി എംപിഎസ്ഇ ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു; ഇനി ശബ്ദസംവിധാനത്തിലെ ഉന്നതസംഘത്തിലും മലയാളി സാന്നിധ്യം

വീണ്ടും മലയാളികളുടെ അഭിമാനമായി റസൂല്‍ പൂക്കുട്ടി. എംപിഎസ്ഇ എന്ന മോഷന്‍ പിക്‌ചേഴ്‌സ് സൗണ്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയിലേക്ക് റസൂല്‍ പൂക്കുട്ടി ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ശബ്ദസംവിധായകരുടെ ഏറ്റവുമുയര്‍ന്ന സംഘമാണ് എംപിഎസ്ഇ.

ഓസ്‌കാര്‍ നേടി ഇന്ത്യന്‍ ജനതയ്ക്കുതന്നെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി ഇപ്പോള്‍ പ്രാണ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ശബ്ദത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

DONT MISS
Top