ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രണ്‍ജി പണിക്കറെ തെരഞ്ഞെടുത്തു

കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രണ്‍ജി പണിക്കറിനെ തെരഞ്ഞെടുത്തു. രണ്‍ജി പണിക്കര്‍, ജിഎസ് വിജയന്‍, സലാം ബാപ്പു എന്നിവരുടെ നേതൃത്ത്വത്തിലുള്ള 2019-21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെയാണ് യൂണിയന്‍ എതിരില്ലാതെ തിരഞ്ഞെടുത്തത്.

എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്‍ജി പണിക്കര്‍ പ്രസിഡന്റായ യൂണിയനില്‍ ജിഎസ് വിജയനെ ജനറല്‍ സെക്രട്ടറിയായും, സലാം ബാപ്പുവിനെ ട്രഷററായും, ജീത്തു ജോസഫ്, ഒഎസ് ഗിരീഷ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും സോഹന്‍ സീനുലാല്‍, ബൈജുരാജ് ചേകവര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, ഷാഫി, മാളു എസ് ലാല്‍, രഞ്ജിത്ത് ശങ്കര്‍, സിദ്ധാര്‍ത്ഥ ശിവ, ജി മാര്‍ത്താണ്ഡന്‍, ജയസൂര്യ വൈഎസ്, അരുണ്‍ ഗോപി, ലിയോ തദേവൂസ്മുസ്തഫ എംഎ, പികെ ജയകുമാര്‍, ഷാജി അസീസ് , ശ്രീകുമാര്‍ അരൂക്കുറ്റി എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളാണ്.

DONT MISS
Top