ലൂയിസ് ബാങ്ക്‌സ്; ‘പ്രാണ’യിലൂടെ തിരിച്ചെത്തുന്ന സംഗീത വിസ്മയം


പ്രാണ തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ ലോക സിനിമയുടെ അഭിമാനമായി ഇന്ത്യന്‍ സിനിമയും മാറുകയാണ്. എന്നും വിരല്‍ത്തുമ്പില്‍ വിസ്മയകരമായ സംഗീതം തീര്‍ത്ത ലൂയിസ് ബാങ്ക്‌സ് എന്ന പ്രഗല്‍ഭനായ സംഗീത സംവിധായകനെ ലോകം ആരാധിക്കുമ്പോള്‍ ഇനി ആ സംഗീത സാമ്രാട്ടിന്റെ കരിയറില്‍ ഇന്ത്യന്‍ സിനിമ കൂടി അഭിമാനിക്കും. സംഗീതത്തെ സ്‌നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും പരിചിതമാണ് ലൂയിസ് ബാങ്ക്‌സ് എന്ന പേര്. ഇന്ത്യന്‍ ജാസിന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം 1982 യില്‍ ആന്‍ ഓഗസ്‌റ് റീക്വിമം എന്ന സിനിമയിലൂടെ സിനിമ ഇന്‍ഡസ്ട്രിയില്‍ എത്തി. ചെറുപ്പത്തില്‍ ഗിത്താര്‍, ട്രംപറ്റ്, പിയാനോ എന്നിവ പഠിച്ചു തുടങ്ങിയ അദ്ദേഹത്തിന് സംഗീതം തന്നെ ആയിരുന്നു ജീവിതം. പ്രശസ്ത ഹിന്ദി സംഗീത സംവിധായകനായ ആര്‍ഡി ബര്‍മന്‍ന്റെ കൂടെയൂം, മുംബൈയിലെ ഹോട്ടലുകളിലും യാത്രകളിലും വായിക്കുക വഴി ഇദ്ദേഹം ജാസ് സംഗീതവും രാഗങ്ങളും തമ്മില്‍ യോജിപ്പിച്ചു പ്രചരിപ്പിക്കുവാനും തുടങ്ങി. പ്രശസ്ത സിത്താര്‍ വിദ്വാനായ രവി ശങ്കറിനൊപ്പം വായിക്കുമ്പോഴാണു ഇന്‍ഡോ ജാസ് ഫ്യൂഷന്‍ ആരംഭിച്ചത്.

90കളെ എന്നും ഓര്‍ക്കുന്ന ഏതൊരാളും ദൂരദര്‍ശനിലൂടെ ഏറ്റവും കൂടുതല്‍ കേട്ട ‘മിലെ സുര്‍ മേരാ തുമരാ’ എന്ന ദേശസ്‌നേഹ ഗാനത്തിന്റെ ശില്പി ഇദ്ദേഹമായിരുന്നു. തുടര്‍ന്ന് ശങ്കര്‍ മഹാദേവന്‍, ശിവമണി, കാള്‍ പീട്ടെര്‌സ് എന്നിവരോടൊപ്പം സില്‍ക്ക് എന്ന ബാന്റും തുടങ്ങി. പിന്നീട് സിനിമ സംഗീത രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു ലൂയിസ് ബാങ്ക്‌സ്. ഇന്ത്യന്‍ പോപ്പ് സോങ്‌സിലും ജാസിലും ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഇപ്പോള്‍ സിനിമ സംഗീത രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

വികെ പ്രകാശ് നിത്യാമേനോന്‍ കൂട്ടുകെട്ടിന്റെ ചിത്രമായ പ്രാണയിലൂടെയാണ് ലൂയിസ് ബാങ്ക്‌സ് വരുന്നത്. നാലുഭാഷയില്‍ എത്തുന്ന ചിത്രം ലോകത്തിലെ ആദ്യത്തെ സിംഗ് സെറൗണ്ട് സൗണ്ട് ഫോര്‍മാറ്റില്‍ എത്തുന്ന ചിത്രം കൂടിയാണ്. ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി ആണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നടത്തുന്നത്. പ്രാണയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top