എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ തായ്‌ലന്റിനെ തകര്‍ത്ത് ഇന്ത്യ; വീരനായകനായി സുനില്‍ ഛേത്രി


അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ തായ്‌ലന്റിനെ തകര്‍ത്തു. ഛേത്രി നേടിയ ഇരട്ട ഗോളില്‍ 4-1 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. 55 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ എഎഫ്‌സി കപ്പില്‍ ഒരു കളി വിജയിക്കുന്നത്.

27-ാം മിനുട്ടില്‍ ഛേത്രി നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് ഇന്ത്യ ആദ്യം മുന്നിലെത്തിയത്. പതിനഞ്ച് മിനുട്ടുകള്‍ക്കുശേഷം തായ്‌ലന്റ് ഒരുഗോള്‍ മടക്കിയതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി.

68-ാം മിനുട്ടില്‍ ഥാപ്പയും 78-ാം മിനുട്ടില്‍ ജെജെയും ഗോള്‍ സ്‌കോര്‍ ചെയ്തതോടെ തായ്‌ലന്റിന് തിരിച്ചുവരവ് അസാധ്യമായി. പത്തുമാസത്തിനുശേഷമാണ് ഇന്ത്യയ്ക്കായി ജെജെ ഗോള്‍ നേടുന്നത്.

രണ്ട് ഗോളുകള്‍ നേടിയതോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ മെസ്സിയേയും ഛേത്രി മറികടന്നു. 65 ഗോളുകളാണ് മെസ്സിക്കുള്ളത്. 67 ഗോളുകള്‍ നിലവില്‍ ഛേത്രി കയ്യില്‍വയ്ക്കുമ്പോള്‍ 85 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍പം മുന്നിലാണ്.

DONT MISS
Top