ക്യാമ്പസ് ജീവിതത്തിന്റെ മധുരം പകരുന്ന ‘കരീബിയന്‍ ഉഡായിപ്പി’ലെ ഗാനങ്ങള്‍ ശ്രദ്ധേയമാകുന്നു


ക്യാമ്പസ് എന്ന് കേള്‍ക്കുമ്പോള്‍ ‘ചങ്കുകളെ’ ആയിരിക്കും എല്ലാവരും ആദ്യം ഓര്‍ക്കുക. ഏതൊരുരാളുടെയും ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളും ഏറ്റവും വിഷമഘട്ടങ്ങളും കടന്നുപോയിട്ടുണ്ടാവുക സൗഹൃദങ്ങള്‍ക്കൊപ്പം തന്നെയായിരിക്കും. അത്തരമൊരു ക്യാമ്പസ് പശ്ചാത്തലത്തില്‍ ഇറങ്ങിയ ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രത്തിന്റെ രണ്ട് വീഡിയോ സോങ്ങുകളാണ് ഇറങ്ങിയത്.

വിണ്‍മേഘമായെ എന്നു തുടങ്ങുന്ന പാട്ട് ക്യാമ്പസ് ലൈഫിലെ നല്ല ഓര്‍മകളെ ഒരു ഒരമ്മപെടുത്തലാണ്. ക്യാമ്പസും ആര്‍ട്‌സ് ഡേയും കോളേജ് ഡേയുമൊക്കെ ഓര്‍ത്തെടുക്കുവാന്‍ പറ്റുന്ന രസകരമായ നിമിഷങ്ങളാണ് പാട്ടിലൂടെ സമ്മാനിച്ചത്.

രണ്ടാമത്തെ പാട്ടും ക്യാമ്പസ് ലൈഫിലെ ഒരു പ്രത്യേക ഫീല്‍ തരാന്‍ കഴിഞ്ഞു.പറയാതെ പറയുന്ന പ്രണയവും ഫ്രണ്ട്ഷിപ്പും എല്ലാം ഒറ്റകുടകീഴില്‍ ഒതുക്കിയ മികച്ച ഗാനങ്ങള്‍ തന്നെയാണ് ഇറങ്ങിയ രണ്ട് പാട്ടിലും കാണാന്‍ കഴിയുന്നത്.

പുതിയകാലത്തിലെവിടെയോ നഷ്ടപ്പെട്ടെന്ന് കരുതിയ പല ഓര്‍മ്മ കളെയും പരമാവധി ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്നുണ്ട് ഈ രണ്ട് ഗാനത്തിലൂടെയും. മനസ്സിന്റെ താളുകളില്‍ വരച്ചിടാന്‍ തരത്തില്‍ ഒരു വട്ടം പിന്നിലേക്കു നടത്തുന്നതാണ് രണ്ട് പാട്ടുകളും. കോളേജ് ജീവിതം വെച്ചുനീട്ടുന്ന ഓര്‍മ്മകളാണ് ഒരു കരീബിയന്‍ ഉഡായിപ്പിലെ ഈ പാട്ടുകളിലൂടെ ആസ്വദിക്കാന്‍ കഴിയുന്നത്.

DONT MISS
Top