മന്ത്രവാദ പരിശീലനം: മകന്‍ അമ്മയെ കൊന്ന് രക്തം കുടിച്ചു

റായ്പൂര്‍: മതങ്ങള്‍ മനുഷ്യമനസിലേക്ക് അടിച്ചേല്‍പ്പിച്ച കറുപ്പിന് റായ്പൂരില്‍ നിന്നും മറ്റൊരുദാഹരണം കൂടി. മന്ത്രവാദ പരിശീലനത്തിനായി മകന്‍ അമ്മയെ കൊന്ന് രക്തം കുടിച്ചു. ഇരുപത്തിയേഴുകാരനായ ദിലീപ് യാദവാണ് സ്വന്തം അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്തം കുടിച്ചത്. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് നാടിനെ നടുക്കിയ നരബലി നടത്തിയത്.

ദിലീപ് യാദവ് അമ്മയുടെ കഴുത്തിലും നെഞ്ചിലും കോടാലി കൊണ്ട് വെട്ടിക്കൊന്ന ശേഷം രക്തം കുടിക്കുന്നത് അയല്‍വാസി കണ്ടിരുന്നു. ഇവരുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. രാത്രിയില്‍ അസ്വാഭാവികമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന പുറത്തിറങ്ങിയ സമീരന്‍ യാദവ് എന്ന സ്ത്രീയാണ് പൊലിസിന് മൊഴി നല്‍കിയത്. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും മാതാവിന്റെ മൃതദേഹം ദിലീപ് യാദവ് വെട്ടിനുറുക്കിയിരുന്നു.

നരബലി നല്‍കി രക്തം കുടിച്ചാല്‍ ശക്തി കൂടുമെന്ന വിശ്വാസത്തിലാണ് ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയത്. ഇയാള്‍ ഏറെ കാലങ്ങളായി മന്ത്രവാദം നടത്തിയിരുന്നുവെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലിസിന് ചാരവും കരിഞ്ഞ എല്ലില്‍ കഷ്ണവും കണ്ടെത്താനായി. മാംസാവശിഷ്ടങ്ങളും കണ്ടെടുത്തതോടെയാണ് സംഭവം നരബലിയാണെന്ന് പൊലിസ് ഉറപ്പിച്ചത്.

DONT MISS
Top