രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു

പ്രതീകാത്മക ചിത്രം

മുസഫര്‍നഗര്‍: പതിനാറ് വയസുകാരിയെ രണ്ടാനച്ഛനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്‌ലാ നഗരത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങളും ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലിസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛനായ വസീമിനേയും ബന്ധുവായ തന്‍വീറിനെതിരെയും പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ വിവരം പുറത്തറിഞ്ഞതോടെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്.

പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള ഊര്‍ജ്ജിത അന്വേഷണം പൊലിസ് ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top