‘പിണറായി വിജയന്‍ ആദര്‍ശ ധീരന്‍’; കേരളത്തിലേതു പോലെ തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേണമെന്ന് നടന്‍ സത്യരാജ്‌

കൊച്ചി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെയും പിണറായി വിജയനെയും പ്രശംസിച്ച് തമിഴ്‌നടന്‍ സത്യരാജ്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ആദര്‍ശനീയമായ വ്യക്തിത്വമാണ് പിണറായി വിജയനുള്ളത്. അദ്ദേഹം ഒരു ആദര്‍ശധീരനാണ്. കേരളത്തിലെ മുഖ്യമന്ത്രിയെപ്പോലെ സമാനരായ ആളുകള്‍ തമിഴ്‌നാടിന് ആവശ്യമെന്നും സത്യരാജ് പറഞ്ഞു.

‘കേരളത്തിലേത് പോലെ തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേണ്ടതുണ്ട്. ഒട്ടേറെ സിനിമക്കാര്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ട്. എന്നാല്‍ അവരാരും യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സേവിക്കാനല്ലാ രാഷ്ട്രീയം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കസേര മാത്രമാണ് അവരുടെ ലക്ഷ്യം’ സത്യരാജ് പറഞ്ഞു. കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചോദ്യത്തിലാണ് സത്യരാജ് തമിഴ്താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ചത്.

അഭിനയജീവിതം ആരംഭിച്ചിട്ട് നാല്പത്തിയൊന്നു വര്‍ഷമായി. ഇതുവരെയും തനിക്ക് രാഷ്ട്രീയമോഹം വന്നിട്ടില്ലെന്നും സത്യരാജ് പറഞ്ഞു. പുതിയ ചിത്രം കനായുടെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

DONT MISS
Top