മതിലാണ് മുഖ്യം: എതിര്‍ത്താല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഡെമോക്രാറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ മെക്‌സിക്കന്‍ മതിലിനെ അനുകൂലിക്കാത്ത സാഹചര്യത്തില്‍ മതില്‍ നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ അഅടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

പദ്ധതിക്ക് ഡെമോക്രാറ്റുകള്‍ തടസം നിന്നാല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്നുവെന്നും സ്തംഭനം എത്ര വര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും  ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപ് പ്രതികരിച്ചത്.

മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണ ഫണ്ട് ലഭിക്കാതെ ഒരു ബില്ലിലും ഒപ്പിടില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ഇതോടെ അമേരിക്കയിലെ ട്രഷറികള്‍ സ്തംഭനാവസ്ഥയിലാണ്. ഡിസംബര്‍ 22 മുതല്‍ എട്ടുലക്ഷത്തിലധികം പേര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല.

മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ മെക്‌സിക്കോയില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. വലിയ മനോഹരമായ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിച്ചാല്‍ രാജ്യം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുകയെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

DONT MISS
Top