അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കറായി നാന്‍സി പെലോസിയ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ  സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട് ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസിയ. ഡെമോക്രാറ്റുകള്‍ക്കാണ് സഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. 234 ഡെമോക്രാറ്റ് പ്രതിനിധികളും 196 റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങളുള്ള സഭയില്‍ പ്രവര്‍ത്തിക്കാനായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നാന്‍സി പെലോസിയ പ്രതികരിച്ചു. ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ മെക്‌സിക്കന്‍ മതിലില്‍ ഫണ്ട് ഒഴികെയുള്ള ബാക്കി ധനബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പെലോസിയ അറിയിച്ചു.

DONT MISS
Top