“ആമ്പിളയാനാ വണ്ടിയെ തൊട്‌റാ”, കെഎസ്ആര്‍ടിസി തകര്‍ക്കാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ വിറപ്പിച്ച് തമഴ്‌നാട് എസ്‌ഐ


കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ജനദ്രോഹ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിച്ചിരുന്നു. പലയിടത്തും അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജനങ്ങളെ പലയിടങ്ങളിലും അക്രമിച്ചു. എന്നാല്‍ പലയിടഘങ്ങളിലും ജനങ്ങള്‍ അക്രമികളെ ചെറുത്തു.

കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ കെഎസ്ആര്‍ടിസി തകര്‍ക്കാനെത്തിയ സംഘപരിവാറുകാരെ ഒരു തമിഴ്‌നാട് എസ്‌ഐ തടയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആക്രോശിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സധൈര്യം നേരിട്ട എസ്‌ഐ ചുണയുണ്ടെങ്കില്‍ ബസ്സില്‍ തൊട്ടുനോക്കൂ എന്ന് വെല്ലുവിളിക്കുന്നു.

സംഗതി വഷളാകുമെന്നുകണ്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കയ്യോടെ സ്ഥലത്തുനിന്നും മടങ്ങി. കാണാം വീഡിയോ.

DONT MISS
Top