പ്രവാസികളുടെ പ്രതിഷേധം; മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ച് എയര്‍ ഇന്ത്യ


ദുബായ്: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്കുകള്‍ ഏകീകരിച്ച് എയര്‍ ഇന്ത്യ. പ്രവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചിരിക്കുന്നത്. രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കാക്കിയാണ് ഉത്തരവ് വന്നിരിക്കുന്നത്.

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇരട്ടി നിരക്ക് സ്വീകരിക്കുമെന്നായിരുന്നു എയര്‍ ഇന്ത്യ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നിരക്ക് ഏകീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് 12 വയസ്സിന് താഴെയുള്ളവര്‍ക്ക് 750 ദര്‍ഹവും 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 1500 ദര്‍ഹവും അടച്ചാല്‍ മതി. അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറിക്കഴിഞ്ഞു.

മൃതദേഹങ്ങള്‍ ഇന്ത്യ കോണ്‍സുലേറ്റ് ആവശ്യപ്പെടുകയാണെങ്കില്‍ ഫ്രീ ഓഫ് കോസ്റ്റില്‍ ആയിരുന്നു ഇത്രയും നാള്‍ എത്തിച്ചിരുന്നത്. എന്നാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഫ്രീ ഓഫ് കോസ്റ്റ് സംവിധാനവും എടുത്തു കളയുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. അറിയിപ്പിനെത്തുടര്‍ന്ന് പ്രവാസികള്‍ ശക്തമായ പ്രതിഷേധവും എതിര്‍പ്പുകളും നടത്തിയിരുന്നു.

DONT MISS
Top