‘സ്വപ്‌നം യാഥാര്‍ത്ഥ്യമായി’; ആഡംബര കാറും, ബൈക്കും സ്വന്തമാക്കി ടൊവിനോ

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. അഭിനയത്തിനോടുളള പ്രണയം പോലെ തന്നെ, ടൊവിനോയ്ക്ക് വാഹനങ്ങളോടും പ്രണയമാണ്. വാഹന പ്രേമിയായ ടൊവിനോ ഇപ്പോള്‍ ആഡംബര ഇനത്തില്‍പ്പെട്ട പുതിയ രണ്ടു വാഹനങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഒന്നരക്കോടിയുടെ കാറും മൂന്നരലക്ഷത്തിന്റെ ബൈക്കും ആണ് ടൊവിനോ സ്വന്തമാക്കിയത്.

ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇറക്കിയ പുതിയ രണ്ടു വാഹനങ്ങളാണ് ടൊവിനോ നേടിയെടുത്തിരിക്കുന്നത്. സ്വപ്‌നം യാഥാര്‍ത്ഥ്യമായി എന്ന അടിക്കുറിപ്പോടെ , ടൊവിനോ തന്നെയാണ് വാഹനങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

Dreams do come true !!!! #upgrade #bmwg310gs #bmw7seriesmsport @jyothish_ayyappan_photography

A post shared by Tovino Thomas (@tovinothomas) on

ബിഎംഡബ്ല്യൂവിന്റെ ആഡംബര സെഡാന്‍ സെവന്‍ സീരീസും ബിഎംഡബ്ലൂ മോട്ടോറാഡിന്റെ G310 GS  എന്ന അഡ്വഞ്ചര്‍ ബൈക്കുമാണ് ടൊവിനോ സ്വന്തമാക്കിയത്. കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് താരം വാഹനങ്ങള്‍ വാങ്ങിയിരിക്കുന്നത്. ബിഎംഡബ്ലൂ സെവന്‍ സീരീസ് നിരയിലെ ഡീസല്‍ 730 Ld M സ്‌പോര്‍ട്ട് കാറാണ് ടൊവിനോ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. എറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍ ടെക്‌നോളജിയാണ് സെവന്‍ സീരീസില്‍ ഉപയോഗിച്ചിരിക്കുന്നത്.

അഡ്വഞ്ചര്‍ ബൈക്കായ G310 GS ല്‍ 34 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുമാണുള്ളത്. യൂറോപ്പിന് പുറത്ത് മൊട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നാണിത്. വാഹനം സ്വന്തമാക്കുന്ന ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം ഭാര്യയും മകളും ഉണ്ട്.

DONT MISS
Top