നിഗൂഢതകള്‍ നിറച്ച് വികെ പ്രകാശ്, നിത്യ മേനോന്‍ ചിത്രം പ്രാണയുടെ തേര്‍ഡ് ലുക്ക് പോസ്റ്റര്‍

വികെ പ്രകാശ് നിത്യാമേനോന്‍ ചിത്രമായ പ്രാണയുടെ തേര്‍ഡ് ലുക്ക് പോസ്റ്റര്‍ ഇന്ന് റിലീസ് ആയി. നിഗൂഢതകള്‍ നിറച്ച് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന തികച്ചും വ്യത്യസ്തമായ ഒന്നാണ് ഈ പോസ്റ്റര്‍. മലയാള ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഡിസൈനിങ് ആണ് പ്രാണയുടെ ഇത് വരെയുള്ള പോസ്റ്ററുകളുടെ പ്രത്യേകത.

ശബ്ദ വിസ്മയങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചായിരുന്നു പ്രാണയുടെ ട്രെയിലര്‍ ഇറങ്ങിയത്. ട്രെയിലര്‍ പ്രേക്ഷകര്‍ അമ്പരപ്പോടു കൂടിയാണ് കണ്ടിരുന്നത് കാരണം ലോക സിനിമയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത സിംഗ് സറൗണ്ട് സൗണ്ട് ഫോര്‍മാറ്റില്‍ എത്തിയ ട്രെയിലര്‍ ആയിരുന്നത്. പ്രാണയുടെ മികച്ച പോസ്റ്ററുകളും ട്രെയിലറുകളും പ്രേക്ഷകര്‍ക്ക് തരുന്ന ആകാംക്ഷ വളരെ വലുതാണ്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്.

DONT MISS
Top