“കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്, ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ കുഴപ്പമില്ല”, ദേശീയ ചാനലിലെത്തിയപ്പോള്‍ ബിജെപി എംപി വി മുരളീധരന്റെ തുറന്നുപറച്ചില്‍ (വീഡിയോ)

കേരളത്തില്‍ അക്രമം അഴിച്ചുവിട്ട് ബിജെപിയുടെ ഇരട്ടത്താപ്പ്. കേരളത്തില്‍നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപി വി മുരളീധരന്‍ ശബരിമലയിലെ യുവതീ പ്രവേശത്തെ അനുകൂലിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍ സിഎന്‍എന്‍ ന്യൂസ് 18 ചാനലിലാണ് മുരളീധരന്റെ തുറന്നുപറച്ചിലുണ്ടായത്.

ചര്‍ച്ചയ്ക്ക് പങ്കെടുത്ത വി മുരളീധരന്‍ ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയത് യുവതികള്‍ പ്രവേശിച്ചതല്ല, മറിച്ച് പൊലീസും സര്‍ക്കാറും പദ്ധതിയിട്ട് മതവിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തി എന്നതിലാണ്. അതിനാല്‍ത്തന്നെ സുപ്രിംകോടതിയുടെ വിധി നടപ്പാക്കാനും വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാനും പൊലീസിനും ഭരണകൂടത്തിനും ബാധ്യതയുണ്ട് എന്ന് വി മുരളീധരന്‍ സമ്മതിക്കുകയും ചെയ്തു.

ബിജെപി നേതാക്കളൊന്നും മലയാളം ടെലിവിഷന്‍ ചര്‍ച്ചയ്ക്ക് എത്താതിരുന്നപ്പോഴാണ് വി മുരളീധരന്‍ ദേശീയ ചാനലില്‍ ചര്‍ച്ചയ്ക്ക് എത്തിയതും യുവതി പ്രവേശനത്തിലെ തന്റെ സുപ്രധാന നിലപാട് തുറന്നുപറഞ്ഞതും. വി മുരളീധരന്‍ സംസാരിച്ചത് താഴെ കാണാം.

DONT MISS
Top