“നേരെ വീട്ടിലോട്ട് പോ, അവിടെച്ചെന്ന് കടയടപ്പിക്ക്”, അതിക്രമത്തിന് എത്തിയ ബിജെപി പ്രവര്‍ത്തകരെ ‘കണ്ടംവഴി’ ഓടിച്ച് കൊല്ലം നെടിയറയിലെ നാട്ടുകാര്‍ (വീഡിയോ)

കേരളത്തില്‍ ഇന്ന് ബിജെപിയുടെ ഒത്താശയോടെ ശബരിമല കര്‍മ സമിതി നടത്തിയ ജനദ്രോഹ ഹര്‍ത്താല്‍ തിരിച്ചടിച്ചു. ജനങ്ങള്‍ ബിജെപിയുടെ നീക്കത്തിനെതിരെ രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചുതുടങ്ങിയത്. പലയിടങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊതുജനം ഓടിച്ചിട്ട് അടിച്ചു.

മിഠായിത്തെരുവിലും എടപ്പാളിലും ആലുവയിലും ആലപ്പുഴയിലുമെല്ലാം ബിജെപി പ്രവര്‍ത്തകര്‍ പൊതുജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം പ്രശ്‌നമുണ്ടാക്കിയവരെ പൊലീസ് അടിച്ചോടിച്ചു.

കൊല്ലം നെടിയറയില്‍ കടയടപ്പിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ നാട്ടുകാര്‍ അപമാനിച്ച് ഓടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയൂടെ പരക്കുന്നുണ്ട്. ഇവിടെ ഇഷ്ടമുള്ളവര്‍ കടയടയ്ക്കും, വീട്ടില്‍ ചെല്ല്, അവിടെപ്പോയി അടപ്പിക്ക് എന്നുംമറ്റും പറഞ്ഞ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ നാട്ടുകാര്‍ ഓടിച്ചു. ശിവജിയുടെ ചിത്രം വച്ചുള്ള ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകന് പിന്നീട് അവിടെ ഗൂണ്ടായിസം കാണിക്കാനായില്ല.

കാണാം വീഡിയോ.

DONT MISS
Top