മുഖ്യമന്ത്രിയ അസഭ്യംപറഞ്ഞവരും വധഭീഷണി മുഴക്കിയവരും മാപ്പുമായി എത്തിത്തുടങ്ങി; പതിവുപോലെ വില്ലന്‍ ‘മദ്യലഹരി’ (വീഡിയോ)

മുഖ്യമന്ത്രിയെ അസഭ്യം പറയുക, വധഭീഷണി മുഴക്കുക, പിന്നീട് സോഷ്യല്‍ മീഡിയയിലൂടെത്തന്നെ മാപ്പുപറയുക. സംഘപരിവാര്‍ അണികള്‍ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന മാപ്പുപറച്ചില്‍ നയതന്ത്രത്തിന്റെ പുതുതലമുറ രീതിയാണിത്. ഇപ്പോള്‍ വീണ്ടും മാപ്പുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പതിവുപോലെ മദ്യലഹരിയാണ് ഇവിടെയും വില്ലന്‍.

ഇന്ന് പ്രത്യക്ഷപ്പെട്ട രണ്ട് മാപ്പുപറച്ചില്‍ വീഡിയോകളാണ് ചുവടെയുള്ളത്. കഴിഞ്ഞ ദിവസം ചീത്തവിളിച്ച് പ്രത്യക്ഷപ്പെട്ട ഇവരും വികാരത്തള്ളിച്ചയേയും മദ്യ ലഹരിയേയും പഴിചാരുന്നു.

കാണാം പുതിയ മാപ്പുപറച്ചില്‍ വീഡിയോകള്‍.

DONT MISS
Top