തൊഴിലുറപ്പ് പദ്ധതി തടസപ്പെടുത്താനെത്തി; സംഘപരിവാര്‍ പ്രവര്‍ത്തകരെ ഓടിച്ച് സ്ത്രീകള്‍ (വീഡിയോ)

ഹര്‍ത്താല്‍ ദിനത്തില്‍ തൊഴിലുറപ്പ് പദ്ധതി തടസ്സപ്പെടുത്താനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ തൊഴിലാളികളായ സ്ത്രീകള്‍ ഓടിച്ചു. ആലപ്പുഴയിലാണ് സംഭവം നടന്നത്. ഹര്‍ത്താലായതിനാല്‍ തൊഴില്‍ തടസപ്പെടുത്താന്‍ എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ തൊഴിലാളികള്‍ കണക്കിന് ശകാരിക്കുകയും ചെയ്തു. കാണാം വീഡിയോ.

എടപ്പാളിലെ നാട്ടുകാര്‍ കാവിക്കൊടിയുമായി എത്തിയ അക്രമികളെ ഓടിച്ചിട്ടടിക്കുന്ന വീഡിയോയും രാവിലെ തരംഗമായിരുന്നു. ബൈക്കില്‍ നിരയായി എത്തിയ അക്രമികള്‍ മുന്നിലേക്ക് എത്തുവാനായി കൂട്ടമായി കാത്തിരുന്ന നാട്ടുകാര്‍ ഹര്‍ത്താല്‍ പ്രകടനക്കാര്‍ എത്താനായി കാത്തുനിന്നു. ഇവര്‍ എത്തിയതോടെ പാഞ്ഞടുത്ത നാട്ടുകാരുടെ മുന്നില്‍നിന്ന് രക്ഷപെടാനായി ബൈക്ക് പോലും ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപെടുകായിരുന്നു. കാണാം വീഡിയോ.

വയനാട് പുല്‍പ്പള്ളി പട്ടണത്തില്‍ നടന്ന ഒരു ലാത്തിച്ചാര്‍ജ്ജിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുല്‍പ്പള്ളിയില്‍ തമ്പടിച്ച പൊലീസിന് മുന്നിലൂടെ സന്തോഷ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നടന്നുപോവുകയും വെറുതെ തറയില്‍നിന്ന് ഒരു കല്ലെടുത്ത് അടുത്ത് തുറന്നുകിടന്ന ഷാജി ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തിനുള്ളിലേക്ക് എറിയുകയും ചെയ്തു. തുടര്‍ന്ന് സംഭവിച്ചത് താഴെ.

DONT MISS
Top