ഓഹരി വിപണികളില്‍ നഷ്ടം; സെന്‍സെക്‌സ് 377 ല്‍ ക്ലോസ് ചെയ്തു


മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ തുടരുന്നു. സെന്‍സെക്‌സ് 377ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 10,700നാണ് താഴെപ്പോയത്. ഓഹരി വിപണികളിലുണ്ടായ ഇടിവ് നിക്ഷേപകര്‍ക്ക് വന്‍തോതിലുള്ള നഷ്ടം ഉണ്ടാക്കി.

ബിഎസ്ഇയില്‍ 140ലക്ഷത്തോളം കോടി രൂപയുടെ വിപണി മൂലധന നഷ്ടമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പു ഫലങ്ങളില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കകളും ആഗോളതലത്തില്‍ ഉണ്ടായ മാറ്റങ്ങളുമാണ് വിപണികള്‍ താഴാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

മിഡ് ക്യാപ് സൂചികകളിലടക്കമാണ് നഷ്ടം നേരിട്ടിട്ടുള്ളത്. ബിഎസ്ഇയുടെ 1588 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 962 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി ഇന്‍ഫ്രാടെല്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് ലാഭത്തില്‍ അവസാനിച്ചത്. വാഹനം, ഫിനാന്‍സ്, മെറ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ക്കാണ് കനത്ത സമ്മര്‍ദം നേരിടേണ്ടി വന്നത്.

DONT MISS
Top