‘അഫ്ഗാനിസ്ഥാനിലെ വായനശാലയ്ക്ക് മോദി സഹായവാഗ്ദാനം നല്‍കി’, നരേന്ദ്ര മോദിയെ പരിഹസിച്ച് ട്രംപ്


വാഷിംങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ വായനശാലയ്ക്ക് ഫണ്ട് അനുവദിച്ചതില്‍ നരേന്ദ്ര മോദിയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു പ്രയോജനവും ഇല്ലാത്ത കാര്യമാണ് ഇതെന്ന് ട്രംപ് പറഞ്ഞു. മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചകളില്‍ അഫ്ഗാനിസ്ഥാനില്‍ വായനശാലയ്ക്ക്  സഹായം നല്‍കിയ കാര്യം നിരന്തരം പറയാറുണ്ട്. എന്നാല്‍ ഇത് ആരാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് അറിയില്ലെന്നും ട്രംപ് പറഞ്ഞു.

2001 ലെ അഫ്ഗാനിസ്ഥാന്‍ ആക്രമണത്തിന് ശേഷം കാബൂളില്‍ ഒരു സ്‌കൂളിന്റെ പുനര്‍നിര്‍മ്മാണത്തിനും അഫ്ഗാനിസ്ഥാനിലെ 1000 കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുമായി ഇന്ത്യ അഫ്ഗാനിസ്ഥാന് 300 കോടി ഡോളര്‍ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ സഹായത്തോടെ 2015ല്‍ പുനര്‍നിര്‍മ്മിച്ച അഫ്ഗാന്‍ പാര്‍ലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അഫ്ഗാന്‍ യുവതയ്ക്ക് ആധുനിക വിദ്യാഭ്യാസം നേടാനും ജോലി സംബന്ധമായ വൈദഗ്ധ്യം നേടാന്‍ കഴിയുന്ന പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു.

DONT MISS
Top