ആക്‌സിസ് ബാങ്ക് സിഇഒ ഇനി അമിതാഭ് ചൗധരി

ദില്ലി: അക്‌സിസ് ബാങ്ക് ഡയറക്ടറായും ഒപ്പം സിഇഒ ആയും അമിതാഭ് ചൗധരി ചുമതലയേറ്റു. ശിഖ ശര്‍മ്മ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി. നേരത്തെ നാല് തവണ എംഡിയായിരുന്ന ശിഖ ശര്‍മ്മ ഡിസംബര്‍ 31 നാണ് വിരമിച്ചത്.

എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ എംഡിയും സിഇഒ ആയും അമിതാഭ് ചൗധരി സേവനമനുഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അക്‌സിസ് ബാങ്കിന്റെ ബോര്‍ഡ് ഒ്ഫ് ഡയറക്ടേഴ്‌സില്‍ അഡീഷണല്‍ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

DONT MISS
Top