യുവത്വത്തിന്റെ കഥ പറയുന്ന ഒരു കരീബിയന്‍ ഉഡായിപ്പിന്റെ രസകരമായ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

മലയാള സിനിമയ്ക്ക് ആഘോഷമാക്കാന്‍ കഴിയുന്ന മറ്റൊരു കളര്‍ഫുള്‍ ക്യാമ്പസ് ചിത്രം കൂടിയായിരിക്കും ഇതെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്. ഒരു ക്യാമ്പസ് ജീവിതത്തിന്റെ നേര്‍കാഴ്ച്ചയാണ് ട്രെയിലറില്‍ കാണാന്‍ കഴിയുന്നത്. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും യുവത്വത്തിന്റെ ആഘോഷങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും രസകരമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന് പ്രതീക്ഷിക്കാം. സുഡാനിയിലൂടെ മലയാളി മനസ്സ് കീഴടക്കിയ സാമുവലിന്റെ മറ്റൊരു വേഷപകര്‍ച്ചയാണ് ചിത്രത്തില്‍. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍കെവി നായര്‍ നിര്‍മ്മിച്ച് നവാഗതനായ എ ജോജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയന്‍, മറീന മൈക്കിള്‍, ഋഷി പ്രകാശ്, നിഹാരിക തുടങ്ങി യുവതാരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഈ പുതുവര്‍ഷത്തില്‍ ആഘോഷമാകാന്‍ കഴിയുന്ന ഒരു ഒന്നൊന്നര പടം ആയിരിക്കും ഒരു കരീബിയന്‍ ഉടായിപ്പ്.

DONT MISS
Top