സിനിമാ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എത്തുന്നു


സ്വപ്‌നങ്ങള്‍ പൂക്കുന്ന മണ്ണാണ് കൊച്ചി. സിനിമ സ്വപ്‌നങ്ങള്‍ ഒട്ടേറെ പേറി നടക്കുന്ന കൊച്ചി നഗരത്തില്‍ പുത്തന്‍ സിനിമ ചരിത്രങ്ങള്‍ സൃഷ്ടിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍. അവര്‍ ഒറ്റയ്ക്കും കൂട്ടമായും സമ്മാനിച്ച ഹിറ്റുകളും നേടിയ കയ്യടിയും കണ്‍കുളിര്‍ക്കെ കണ്ട നാടാണ് കൊച്ചി. ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ നസ്രിയ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന പുത്തന്‍ ചിത്രത്തിലാണ് ഈ സൗഹൃദങ്ങള്‍ ഇനി ഒന്നിച്ചെത്തുന്നത്.

ഫഹദ് ഫാസിലിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌ക്കരന്‍ കൂട്ട് കെട്ടിലെ വര്‍ക്കിംഗ് ക്ലാസ്സ് ഹീറോയും ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. വര്‍ക്കിങ് ക്ലാസ്സ് ഹീറോയുടെ ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മധു സി നാരായണനാണ്‍. സുഷിന് ശ്യാമിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദാണ്.

ആദ്യ ടൈറ്റില്‍ അനൌണ്‌സ് ചെയ്തപ്പോള്‍ തന്നെ വയറലായ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റര്‍ ഫഹദ് ഫാസിലാണ് പുറത്തിറക്കിയത്. മലയാളികള്‍ ഏറെ ചിരിച്ച ഒട്ടേറെ സഹോദര കഥകള്‍ പറയുന്ന ചിത്രങ്ങള്‍ പോലെ ചിരിക്കാന്‍ ഏറെ വക നല്‍കുന്ന ചിത്രമായിരിക്കും കുമ്പളങ്ങി നൈറ്റ്‌സ്. ഹാസ്യ റോളുകളില്‍ ഏറെ തിളങ്ങിയ കൊച്ചിക്കാരുടെ സ്വന്തം സൗബിനും ഭാസിയും ഒന്നിക്കുമ്പോള്‍ ചിരി 100% ഗ്യാരണ്ടിയാണ്. ഒരു മുഴുനീള ഫാമിലി എന്റര്‍ടൈന്‍മെന്റ് ചിത്രം തന്നെയായിരിക്കും കുമ്പളങ്ങി നൈറ്റ്‌സ്. പറവയ്ക്ക് ശേഷം ഇവര്‍ ഒന്നിയ്ക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് ഈ കുമ്പളങ്ങി നൈറ്റ്‌സിനുള്ളത്.

DONT MISS
Top