ലയനം: വിജയാ ബാങ്കും ദേനാ ബാങ്കും ഇനി ബാങ്ക് ഓഫ് ബറോഡയില്‍


ദില്ലി: വിജയാ ബാങ്കിനെയും ദേനാ ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്രം അനുമതി നല്‍കി. ഇന്ന് നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ലയനവുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളെ ഇത് ബാധിക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

ബാങ്കുകളുടെ ലയനം സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ തന്നെ നടത്തിയിരുന്നു. ലയനം പൂര്‍ത്തിയാകുന്നതോടു കൂടി രണ്ടു ബാങ്കുകളിലെയും ജീവനക്കാരെ ബാങ്ക് ഓഫ് ബറോഡയിലേക്ക് മാറ്റും. ജീവനക്കാരുടെ തൊഴിലില്‍ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ലയനവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

DONT MISS
Top