നാലാം ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ; 13 അംഗ ടീമിനെ പ്രഖ്യാപിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായി സിഡ്‌നിയില്‍ നടക്കുന്ന നാലാം ടെസ്റ്റിന് ഒരുങ്ങി ടീം ഇന്ത്യ. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മെല്‍ബണിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. സിഡ്‌നിയില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടി ചരിത്രമാകാം. നാളെയാണ് മത്സരം.

മെല്‍ബണിലെ വിജയം ആവര്‍ത്തിക്കാനായാല്‍ അത് പുതു ചരിത്രമാകും. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ഇഷാന്ത് ശര്‍മ 13 അംഗ ടീമിലില്ല. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചായതിനാല്‍ ആര്‍ ആശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരിക്ക് സുഖമാകാത്തതിനാല്‍ അശ്വിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രണ്ട് സ്പിന്നര്‍മാരെ കൂടി കൂടുതല്‍ ഉല്‍പ്പെടുത്തുന്ന തീരുമാനം എടുത്തേക്കും.

ടീം: വിരാട് കോഹ്‌ലി, രഹാനെ, കെഎല്‍ രാഹുല്‍, മയങ്ക് അഗര്‍വാള്‍, പൂജാര, ഹനുമ വിഹാരി, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ഷമി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്.

DONT MISS
Top