യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്നത് വസ്തുതയാണ്: പിണറായി വിജയന്‍


ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ പ്രവേശിച്ചു എന്ന വിവരം വസ്തുതയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ നേരത്തെ മുതല്‍ യുവതികള്‍ പ്രവേശനത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കാരണം മടങ്ങി പോവുകയായിരുന്നു. ഇന്ന് തടസ്സങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാലാണ് സ്ത്രീകള്‍ക്ക് ദര്‍ശനം സാധ്യമായത്. കയറുന്ന ആളുകള്‍ക്ക് പൊലിസ് സംരക്ഷണം നല്‍കുമെന്നത് നേരത്തെ വ്യക്തമാക്കിയതാണ്. അതാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ സ്ത്രീകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. പതിപതിനെട്ടാംപടി ഒഴിവാക്കി വിഐപി ലോഞ്ച് വഴിയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. പമ്പയില്‍ എത്തിയതിനു ശേഷമാണ് യുവതികള്‍ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടത്. 1.30 ഓടെയാണ് പമ്പയില്‍ നിന്നും പുറപ്പെട്ടത്. മൂന്നേമുക്കാലോട് ദര്‍ശനം നടത്തി യുവതികള്‍ തിരിച്ച് മല ഇറങ്ങുകയും ചെയ്തു. യുവതികള്‍ ദര്‍ശനം നടത്തി എന്ന് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

DONT MISS
Top