“കേരളത്തിന്‍ തെരുവോരത്തില്‍ ഞങ്ങള്‍ തീര്‍ത്തൊരു പെണ്‍മതില്‍”, കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിച്ച് ആതിര; വനിതാ മതിലിന്റെ വിജയം വിളിച്ചോതി ഈ അമ്മയും കുഞ്ഞും


മലപ്പുറം: വനിതാമതില്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ നിരവധി ചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയമാവുകയാണ് മലപ്പുറത്തുനിന്നുള്ള ഒരമ്മയുടേയും കുഞ്ഞിന്റേയും വീഡിയോ.

അന്ത്യന്തം ആവേശകരമായി നവോത്ഥാന മതിലിനനുവേണ്ടി മുദ്രാവാക്യം വിളിക്കുകയാണവര്‍. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗമായ ആതിരയാണ് ഇത്രയും ആവേശകരമായി മുദ്രാവാക്യം വിളിച്ച് സ്ത്രീകളെ നയിച്ചത്. ഇടതുകയ്യിലിരിക്കുന്ന കുഞ്ഞിനേയുംകൊണ്ട് വലതുമുഷ്ടി ചുരുട്ടി അവര്‍ ഇന്‍ക്വിലാബ് വിളിച്ചു.

ആതിര സ്വന്തം സ്ഥലത്ത് നിര്‍മിക്കപ്പെട്ട വനിതാ മതിലിനെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. കാണാം വീഡിയോ.

DONT MISS
Top