വ്യാജ സര്‍ട്ടിഫിക്കറ്റ് വില്‍പ്പന; ഷാര്‍ജയില്‍ രണ്ട് പേര്‍ പിടിയില്‍

ഷാര്‍ജ: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് ഷാര്‍ജയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ ഒരു സര്‍വകലാശാല കാമ്പസില്‍ വെച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആവശ്യമുള്ളവര്‍ സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടാണ് ഇവ കൈപ്പറ്റുന്നത്.

ക്യാമ്പസിനുള്ളില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് എത്തിച്ചു നല്‍കുന്നുവെന്ന വിവരം സെക്യൂരിറ്റിക്ക് മനസിലായതോടെയാണ് പിടിക്കപ്പെട്ടത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് അന്വേഷണം തുടങ്ങി. സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്ന തരത്തില്‍ പൊലീസ് സംഘം പ്രതികളെ ബന്ധപ്പെടുകയും പിടികൂടുകയുമായിരുന്നു.

DONT MISS
Top