ഏഴു വയസ്സുകാരിയെ ഒന്‍പത് വയസ്സുകാരന്‍ ബലാത്സംഗം ചെയ്തു

ബാങ്ക്‌ബെര: ജാര്‍ഖണ്ഡില്‍ ഒന്‍പത് വയസ്സുകാരന്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ സിങ്കബ് ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിയെത്തുടര്‍ന്ന് പിടികൂടിയ ഒന്‍പത് വയസ്സുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാലാണ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയതെന്നും വൈദ്യപരിശോധനയ്ക്കു ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഡിസംബര്‍ 13നായിരുന്നു സംഭവം.

സമീപകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. രാജ്യത്തെ പിടിച്ചുലച്ച കത്വ, ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്.

DONT MISS
Top