പോരാടി നേടി ഇന്ത്യ; മെല്‍ബണിലെ വിജയം 37 വര്‍ഷങ്ങള്‍ക്കുശേഷം

മെല്‍ബണ്‍: ഇന്ത്യന്‍ ബൗളിംഗ് നിരയുടെ മുന്നില്‍ ഓസ്‌ട്രേലിയ അടിയറവ് പറഞ്ഞു. അവസാന ദിവസം രണ്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ജയിക്കാന്‍ 141 റണ്‍സായിരുന്നു ഓസീസിന് വേണ്ടിയിരുന്നത്. എന്നാല്‍ ഉച്ചഭക്ഷണത്തിനുശേഷം കളിയാരംഭിച്ചപ്പോള്‍ത്തന്നെ ശേഷിക്കുന്ന വിക്കറ്റുകള്‍കൂടി നഷ്ടമായി. ഇതോടെ ഇന്ത്യ 137 റണ്‍സിന് വിജയിച്ചു.

ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഓസ്‌ട്രേലിയ 151 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യയ്ക്ക് 292 റണ്‍സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 106 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോഴേ കളി ആവേശകരമായിരുന്നു. വിജയിക്കാന്‍ 399 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയയാണ് 261 റണ്‍സ് മാത്രമെടുത്ത് പുറത്തായത്.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ 146 റണ്‍സിന് ഓസീസ് പരാജയപ്പെടുത്തി. ഈ വിജയത്തോടെ ഇനിയൊരു പരാജയം പോലും പരമ്പര സമനിലയിലാക്കും. അതിനാല്‍ ഇന്ത്യയ്ക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നഷ്ടമാകില്ല. 14 വര്‍ഷത്തിന് ശേഷമാകും ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തി ഒരു പരമ്പര സമനിലയിലാക്കുന്നത്. എന്നാല്‍ അവസാന ടെസ്റ്റിലും വിജയിച്ചാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ വലിയ നേട്ടങ്ങളാകും ലഭിക്കുക.

DONT MISS
Top