വരുന്നു യുഎം ‘ചില്‍’; 150 സിസി സ്‌കൂട്ടറുകളിലെ പുതിയ താരം

സ്‌കൂട്ടറുകളിലെ താരമാകാന്‍ യുഎം ചില്‍ എത്തുന്നു. ഏതാനും ബൈക്കുകള്‍ നിരത്തിലെത്തിച്ചുവെങ്കിലും വലിയ വില്‍പന വിജയം അവകാശപ്പെടാനില്ലാത്ത യുഎം ചില്‍ എന്ന സ്‌കൂട്ടറിലൂടെ തലവര മാറ്റിയെഴുതാനൊരുങ്ങുകയാണ്. 150 സിസിയാകും സ്‌കൂട്ടറിന്റെ ശേഷി.

റെട്രോ സ്‌റ്റൈലില്‍ നിരത്തിലെത്തുന്ന ചില്‍ വെസ്പയുടെ ഡിസൈനിനോട് സാമ്യംപുലര്‍ത്തും. അടുത്ത ഓഗസ്റ്റില്‍ വില്‍പനയാരംഭിക്കുന്ന ചില്‍ എല്ലാത്തരത്തിലും യുവാക്കളുടെ കാഴ്ച്ചപ്പാടുകളെ ഉള്‍ക്കൊണ്ടാവും എത്തുക.

അപ്രില്ല 150 ഉം വെസ്പയും തന്നെയാകും ചില്ലിന്റെ പ്രധാന എതിരാളികള്‍. ടു ചാനല്‍ എബിഎസ് ഉള്‍പ്പെടെ ഒരുങ്ങുന്നതോടെ സുരക്ഷയുടെ കാര്യത്തിലും ചില്‍ മുന്നിലെത്തും. വിലയും അപ്രില്ലയോടും വെസ്പയോടും മത്സരിക്കാന്‍ പാകത്തിനുള്ളതാകും എന്നതാണ് ലഭിക്കുന്ന സൂചനകള്‍.

DONT MISS
Top