ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിന് സര്‍ക്കാര്‍ അംഗീകാരം; 10,000 കോടി അനുവദിച്ചു

ദില്ലി: ബഹിരാകാശത്ത് മനനുഷ്യരെ എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. 10000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബഹിരാകാശ ദൗത്യം 2022 ല്‍ നടപ്പാക്കാനാണ് ഐഎസ്ആര്‍ഒ യുടെ ലക്ഷ്യം.

മൂന്ന് പേരടങ്ങുന്ന സംഘത്തെയാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്. ഏഴ് ദിവസം ബഹിരാകാശത്ത് യാത്രികര്‍ തങ്ങും. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിലാണ് യാത്രികരെ എത്തിക്കുന്നത്. ഇതിന് മുന്നോടിയായി ആളില്ലാതെ തന്നെ പരീക്ഷണം നടത്തും. 40 മാസത്തിനുള്ളിലാണ് ഇത് നടക്കുക.

പദ്ധതി വിജയിച്ചാല്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പ്രഖ്യാപിച്ചത്. യാത്രികരെ വഹിക്കുന്ന ക്യാപ്‌സൂളിന്റേതുള്‍പ്പെടെയുള്ള പരീക്ഷണം ഐഎസ്ആര്‍ഒ ഇതിനകംതന്നെ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

DONT MISS
Top