കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു. ന്യൂമാന്‍ പൊലീസ് ഡിപാര്‍ട്ട്‌മെന്റിലെ ഓഫീസര്‍ റോണില്‍ സിംഗാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. മുപ്പത്തിമൂന്നു വയസായിരുന്നു . ക്രിസ്തുമസ് രാത്രിയാണ് സംഭവം നടന്നത്.

ട്രാഫിക് നിയമം ലംഘിച്ച വ്യക്തിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസിന്റെ അനുമാനം. സംഭവത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ദുഃഖം രേഖപ്പെടുത്തി.

പ്രതിക്കുളള തെരച്ചില്‍ പുരോഗമിക്കുകയാണ്. കൊലയാളിയെന്നു സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുപയോഗിച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു.

DONT MISS
Top