ദി ബെറ്റര്‍ ഇന്ത്യ; ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസര്‍മാരില്‍ കേരളത്തിന് അഭിമാനിക്കാന്‍ കൃഷ്ണ തേജ ഐഎഎസ്


ദി ബെറ്റര്‍ ഇന്ത്യ എന്ന സൈറ്റ് നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസര്‍മാരില്‍ കേരളത്തിന് അഭിമാനമായി കൃഷ്ണ തേജ ഐഎഎസ്. പ്രളയകാലത്തെ ചരിത്രപരമായ രക്ഷാപ്രവര്‍ത്തനത്തിന്  നേതൃത്വം നല്‍കിയതിനാണ് കൃഷ്ണതേജയെ ഈ നേട്ടം നേടിയെത്തിയത്. ആലപ്പുഴയുടെ സബ്കലക്ടറാണ് കൃഷ്ണ തേജ.

ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, കുട്ടനാട്, പ്രദേശങ്ങളിലെ അനിയന്ത്രിതമായ പ്രളയത്തില്‍ മൂന്നു ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലേറെപ്പേരെയാണ് കൃഷ്ണതേജയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷിക്കാനായത്. ഓപ്പറേഷന്‍ കുട്ടനാട് എന്ന ദൗത്യം അദ്ദേഹത്തിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു. 700 ലധികം റിലീഫ് ക്യാമ്പുകളാണ് തേജ നോക്കി നടത്തിയത്.

ഇപ്പോള്‍ ‘അയാം ഫോര്‍ ആലപ്പി’ എന്ന ഇനിഷ്യേറ്റിവിലൂടെ 500 വീടുകള്‍ നിര്‍മിച്ചു നല്‍കുകയും 100 അങ്കണവാടികള്‍ ഏറ്റെടുക്കുകയും 40000 സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇപ്പോഴും ജനങ്ങളുടെ ഓരോ ആവശ്യത്തിനും തേജ ഒാടിയെത്തിക്കൊണ്ടേയിരിക്കുന്നു.

DONT MISS
Top