ഹോട്ടല്‍ വ്യവസായ രംഗത്ത് 1500 കോടിയുടെ നിക്ഷേപവുമായി ന്യൂക്ലിയസ് ഗ്രൂപ്പ്

കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ന്യൂക്ലിയസ് പ്രോപ്പര്‍ടീസിന്റെ സഹോദരസ്ഥാപനം, ന്യൂക്ലിയസ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ‘ദി ന്യൂക്ലിയസ്’ എന്ന ബ്രാന്‍ഡില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും 4 സ്റ്റാര്‍, 5 സ്റ്റാര്‍ ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും ശൃംഖലയുമായി വരുന്നു.

വയനാട് നിര്‍മ്മാണം പുരോഗമിക്കുന്ന റിസോര്‍ട്ട്, തേക്കടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച റിസോര്‍ട്ട്, ഒമാനിലെ സലാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അപാര്‍ട്‌മെന്റ് ഹോട്ടല്‍ എന്നിവ കൂടാതെ കൊച്ചി വില്ലിങ്ടന്‍ ഐലന്‍ഡിലെ ഹോട്ടല്‍, മസ്‌കറ്റിലെ ഹോട്ടല്‍, മാലിദ്വീപിലെ റിസോര്‍ട്ട് എന്നിവ 2019ല്‍ നിര്‍മ്മാണം തുടങ്ങും.

2025 ഓടെ മൊത്തം 22 ലക്ഷം ചതുരശ്ര അടിയില്‍ 2000 റൂമുകളുമായി 25 ഹോട്ടലുകള്‍ എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. വിവാഹം, സമ്മേളനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉതകുന്ന ആധുനിക ബാന്‍ക്വാറ്റ്, ഇന്‍ഡോറും ഔട്‌ഡോറുമായ നിരവധി ഗെയിംസും ആക്റ്റിവിറ്റികളും സ്പാ എന്നിവ ഉള്‍ക്കൊള്ളുന്ന ഫാമിലി ഫ്രണ്ട്‌ലി പ്രോപ്പര്‍ട്ടികളാണ് ന്യൂക്ലിയസ് വിഭാവനം ചെയ്യുന്നത്.

ന്യൂക്ലിയസ് പ്രോപ്പര്‍ട്ടീസ് ഫ്ലാറ്റ്, വില്ലാ നിര്‍മാണ രംഗത്തു ശക്തമായി തുടരും. ന്യൂക്ലിയസ് എലിഗന്‍സ 2019 മാര്‍ച്ചിലും കോട്ടയത്തുള്ള ന്യൂക്ലിയസ് ബേവ്യൂ ഏപ്രിലിലും മറ്റ് നിര്‍മാണത്തിലിരിക്കുന്ന പ്രൊജക്റ്റുകള്‍ തുടര്‍ന്നു വരുന്ന മാസങ്ങളിലായി ഇതേ വര്‍ഷം നിര്‍മാണം പൂര്‍ത്തീകരിച്ചു കൈമാറ്റം ചെയ്യും. കോട്ടയത്ത് ന്യൂക്ലിയസ് ബേവ്യുവിന്റെ സെക്കന്‍ഡ് ഫെയ്‌സും എറണാകുളത്തും തിരുവനന്തപുരത്തുമായി പുതിയ രണ്ട് റസിഡന്‍ഷ്യല്‍ പ്രൊജക്റ്റുകളും ഒരു വര്‍ഷത്തിനകം ആരംഭിക്കും. ഇടപ്പള്ളിയിലെ ന്യൂക്ലിയസ് വെര്‍ഡന്റ് എന്ന ബിസിനസ് സ്‌പേസിന്റെ സ്വീകാര്യത കണക്കിലെടുത്ത് ഇത്തരം പ്രൊജക്ടുകള്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്.

DONT MISS
Top