ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി; ഓസീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനമായ ഇന്ന് ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറിമികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 340 റണ്‍സ് കടന്നു. കരിയറിലെ 17-ാം സെഞ്ച്വറിയാണ് പൂജാര നേടിയത്.

രണ്ടാം ദിനം രണ്ടിന് 215 എന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. സ്‌കോര്‍ 293ല്‍ നില്‍ക്കെ വിരാട് കോലി പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഫിഞ്ച് ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന പൂജാരെയും മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.

DONT MISS
Top