ആര്‍ബിഐ: മൂലധന ചട്ടക്കൂട് പുന:പരിശോധിക്കാന്‍ വിദഗ്ധ സമിതി


ദില്ലി: സാമ്പത്തിക മൂലധന ചട്ടക്കൂട് പുന:പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ ഏര്‍പ്പെടുത്തി ആര്‍ബിഐ. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനമടക്കമുള്ളവയെ കൃത്യമായി നിരീക്ഷിക്കാനാണ് സമിതി.

ആറംഗങ്ങളാണ് സമിതിയിലുള്ളത്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറായിരുന്ന ബിമന്‍ ജലാന്‍ ആണ് സമിതിയുടെ ചെയര്‍മാന്‍. റിസര്‍വ് ബാങ്ക് മുല്‍ സെക്രട്ടറി രാകേഷ് മോഹനാണ് വൈസ് ചെയര്‍ പേഴ്‌സണ്‍.

സെന്‍ട്രല്‍ ബോര്‍ഡ് അംഗങ്ങളായ ഭരത് ദോഷി, സുധീര്‍ മങ്കാഡ്, സാമ്പത്തിക ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്, ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍എസ് വിശ്വനാഥന്‍ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

DONT MISS
Top