ക്രിസ്മസ് ദിനത്തില്‍ ചൈല്‍ഡ് ഹോമില്‍ ദൈവം അവതരിച്ചു; കുട്ടികള്‍ക്ക് സമ്മാനവുമായി സച്ചിന്‍


മുംബൈ: ക്രിസ്മസ് ദിനത്തില്‍ മുംബൈയിലുള്ള ആശ്രയ് ചൈല്‍ഡ് കെയറിലെ കുട്ടികള്‍ക്ക് ലഭിച്ചത് വമ്പന്‍ സമ്മാനം. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സാന്താക്ലോസിന്റെ വേഷത്തിലെത്തിയാണ് കുട്ടികളെ അമ്പരിപ്പിച്ചത്. കുട്ടികള്‍ക്ക് സച്ചിന്റെ വക സമ്മാനവുമുണ്ടായിരുന്നു.

താടിവച്ച് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതുപോലെയായിരുന്നു സച്ചിന്റെ രംഗപ്രവേശം. എന്നാല്‍ കുട്ടികളുടെ മുറിയില്‍ പ്രവേശിച്ചതിന് ശേഷം സച്ചിന്‍ താടി മാറ്റി. ഇതോടെ ആവേശഭരിതരായ കുട്ടികളോടൊത്ത് അദ്ദേഹം ഏറെ നേരം സമയം ചെലവഴിച്ചു.

കാണാം വീഡിയോ.

DONT MISS
Top