ഡോണ്‍ 3 ഉടന്‍ ചിത്രീകരണമാരംഭിക്കും; തിരിച്ചെത്തും ബോളിവുഡിന്റെ കിംഗ് ഖാന്‍

‘സീറോ’ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നപ്പോള്‍ നിരാശരായ ഷാരൂഖ് ആരാധകര്‍ക്ക് ആശ്വസിക്കാം. ഷാരൂഖിന് എല്ലായ്‌പ്പോഴും വിജയം നല്‍കിയിട്ടുള്ള ഒരു പ്രൊജക്ട് ഉടന്‍ ആരംഭിക്കുകയാണ്. ഡോണ്‍ സീരിസിലുള്ള ഈ ചിത്രം ഷാരൂഖിന്റെ കരിയറിലെ എക്കാലത്തേയും സ്‌റ്റൈലിഷ് ചിത്രമായിരിക്കും.

ഫര്‍ഖാന്‍ അക്തര്‍ തന്നെയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുക. തിരക്കഥയുടെ ജോലി പൂര്‍ത്തിയായതായി ഹിന്ദി വിനോദ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാരൂഖിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഫര്‍ഹാന്‍ അക്തറിന്റെ ചുമലിലുള്ളത്.

2007ല്‍ പുറത്തിറങ്ങിയ ഡോണ്‍ ഒന്നാം ഭാഗവും അഞ്ചുവര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ഡോണ്‍ രണ്ടാം ഭാഗവും ഖാരൂഖിന് വലിയ മൈലേജ് നല്‍കിയ സിനിമകളാണ്. 2012ല്‍ പുറത്തിറങ്ങിയ ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം ബോക്‌സോഫീസ് ഹിറ്റുകളില്ലാത്ത ഷാരൂഖിന് ഒരു വലിയ ഹിറ്റ് അത്യന്താപേക്ഷിതമായ സാഹചര്യത്തിലാണ് ഡോണ്‍ 3 എത്തുക.

DONT MISS
Top