197 ദിവസം ബഹിരാകാശത്ത്; ഭൂമിയിലെത്തിയപ്പോള്‍ നടക്കാന്‍ പ്രയാസം; വീഡിയോ പങ്ക് വെച്ച് ബഹിരാകാശ യാത്രികന്‍ (വീഡിയോ)

197 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷം സുരക്ഷിതമായി തിരിച്ചെത്തിയ ബഹിരാകാശ യാത്രികനായ എജെ ഫ്യൂസ്റ്റല്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് നടക്കാന്‍ പ്രയാസപ്പെടുന്ന വീഡിയോ അദ്ദേഹം ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

197 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് അദ്ദേഹം ഭൂമിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ പിന്നീട് നടക്കാന്‍ ശ്രമിച്ചപ്പോള്‍ നല്ല ബുദ്ധിമുട്ടാണ് ഫ്യൂസ്റ്റലിന് അനുഭവപ്പെട്ടത്. നിലത്ത് കാലുറപ്പിച്ച് നടക്കാനുള്ള ശേഷി അദ്ദേഹത്തിന് പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ആദ്യ കുറച്ച് ദിവസങ്ങള്‍. എന്നാല്‍ പിന്നീട് നടക്കാനുള്ള ശേഷി വീണ്ടെടുക്കുകയും ചെയ്തു.

DONT MISS
Top