ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പിതാവിന് വധശിക്ഷ

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ആറ് വയസുകാരി മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവിന് വധശിക്ഷ. ഭോപ്പാലിലെ പ്രത്യേക കോടതിയാണ് വധശിക്ഷക്ക് വിധിച്ചത്. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ യുവാവാണിത്. ഹരിയാനയില്‍ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ 42 കാരന്് വധശിക്ഷ നടപ്പാക്കിയതാണ് ആദ്യത്തെ സംഭവം.

ആറു വയസുള്ള മകള്‍ തന്റേതല്ലെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയോടുള്ള തീവ്രമായ സംശയമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. എന്നാല്‍ കുട്ടിയുടെ ഡിഎന്‍എയും പിതാവിന്റേതും ഒത്തുവന്നതോടെ കുട്ടി ഇയാളുടേതെന്ന് മനസിലാകുകയും തുടര്‍ന്ന് പരാമാവധി ശിക്ഷ നല്‍കുകയുമായിരുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രത്യേക പോസ്‌കോ കോടതി ജഡ്ജി കുമാദിനി പട്ടേല്‍ വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 302 പ്രകാരം വധശിക്ഷയും സെക്ഷന്‍ 376 പ്രകാരം ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.

DONT MISS
Top