‘രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്’; രാഹുല്‍ ഗാന്ധിയുടെ പ്രയോഗം മോദിക്കെതിരെ ഉപയോഗിച്ച്‌ ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മോദിക്കെതിരെ രാഹുല്‍ ഗാന്ധി പ്രയോഗിക്കുന്ന ചൗക്കിദാര്‍ ചോര്‍ ഹേ (രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പദപ്രയോഗം കടമെടുത്താണ് ഉദ്ധവ് താക്കറെ മോദിയെ വിമര്‍ശിച്ചത്. മഹാരാഷ്ട്രയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ.

റഫാല്‍ കാരാറിനെപ്പറ്റിയും രാജ്യത്തെ കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് താക്കറെ മോദിയെ വിമര്‍ശിച്ചത്. ഈയിടെ ഒരു കര്‍ഷനെ കാണുകയും അദ്ദേഹവുമായി സംസാരിക്കുന്നതിനിടയില്‍ കീടങ്ങളുടെ ശല്യം  മൂലം നശിച്ചു പോയ അദ്ദേഹത്തിന്റെ നാരങ്ങാ വൃക്ഷങ്ങളെ കാണിച്ച് തരികയും ചെയ്തു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് രാജ്യത്തിന് സുരക്ഷയൊരുക്കേണ്ടവര്‍ ഇപ്പോള്‍ കള്ളന്‍മ്മാരായി മാറിയിരിക്കുന്നുവെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചത്.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സുപ്രിംകോടതി ക്ലീന്‍ ചീറ്റ് നല്‍കിയത് എങ്ങനെയാണ് എനിക്കറിയില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ ജവാന്‍മ്മാര്‍ക്ക് ശബള വര്‍ദ്ധനവ് നിഷേധിക്കുന്നുവെന്ന കാര്യം തനിക്കറിയാം എന്നും താക്കറെ പറഞ്ഞു.

DONT MISS
Top