ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ് സുനാമി; മരണസംഖ്യ ഉയരുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഉണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 373 ആയി. 1500 ഓളം പേര്‍ക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും നടന്നുവരികയാണ്. കാണാതായവരെ ഇനിയും കണ്ടെത്താന്‍ ബാക്കിയുള്ളതിനാല്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതയും ഉണ്ട്.

കഴിഞ്ഞ ദിവസം അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് ഇന്നും ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അഗ്നിപര്‍വം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ വീണ്ടും സ്‌ഫോടനമോ സുനാമിയും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ പോകരുത് എന്ന കര്‍ശന നിര്‍ദേശമാണ് ജനങ്ങള്‍ക്ക്
നല്‍കിയിരിക്കുന്നത്.

അഗ്‌നിപര്‍വത സഫോടനവും കടലിനടിയിലെ ഭൂചലനവുമാണ് സുനാമി ശക്തിപ്പെടാന്‍ കാരണമായത്. മിക്ക റോഡുകളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ല. 600 വീടുകളും 60 ഓളം കടകളും തകര്‍ന്നിട്ടുണ്ട്.

DONT MISS
Top