അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാകുന്നു

ചിക്കാഗോയിലെ സ്വാമിനാരായണ്‍ ക്ഷേത്രം

30 വര്‍ഷം പഴക്കമുള്ള അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാക്കിമാറ്റുന്നു. അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വാമിനാരായണ്‍ ഖാദി സന്‍സ്താന്‍ സമിതിയാണ് വിര്‍ജീനിയയിലെ പോര്‍ട്‌സ്മൗത്തിലെ പള്ളി ഏറ്റെടുത്തിരിക്കുന്നത്. പള്ളിയില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ മാത്രം വരുത്തിയതിനു ശേഷമായിരിക്കും പ്രതിഷ്ട നടത്തുക. നിലവില്‍ ഇത് ഒരു ആരാധനാലയമായതിനാല്‍ പള്ളിയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമില്ലെന്ന് നാരായണ്‍ സമിതിയിലെ സ്വാമി പുരുഷോത്തംപ്രിയ സ്വാമി പറയുന്നു.

അഞ്ച് ഏക്കറില്‍ 18,000 സ്ക്വയര്‍ ഫീറ്റിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 11.22 കോടി രൂപയ്ക്കാണ് പള്ളി വാങ്ങിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 150 ഓളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഏതാണ്ട് 10,000 ഓളം ഗുജറാത്തികള്‍ വിര്‍ജീനയില്‍ താമസിക്കുന്നതായാണ് സ്വാമിനാരായണ്‍ സമിതിയുടെ അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇതിനകം എട്ടോളം പള്ളികള്‍ സ്വാമിനാരായണ്‍ സമിതി ക്ഷേത്രമാക്കിമാറ്റിയിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം അമേരിക്കയിലാണ്. ടൊറന്റോയിലെ 125 വര്‍ഷം പഴക്കമുള്ള വസ്തുവും നാരായണ്‍ സമിതി ഏറ്റെടുത്തിട്ടുണ്ട്.

DONT MISS
Top