പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന് വീണ്ടും തടവുശിക്ഷ; ഏഴ് വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന് വീണ്ടും തടവുശിക്ഷ. ഏഴ് വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഷരീഫിന്റെ കുടുംബം അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ശിക്ഷ.

പനാമ രേഖകള്‍ പുറത്തുവിട്ട സ്വത്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഴിമതിക്കേസുകളില്‍ ഷെരീഫിനെതിരെ അക്കൗഡബിലിറ്റി ചുമത്തിയത്. ഈ വര്‍ഷം ജൂലൈയില്‍ മറ്റൊരു കേസില്‍ ഷെരീഫിന് കോടതി പത്ത് വര്‍ഷം തടവ് വിധിച്ചിരുന്നു. ഈ കേസില്‍ പാക് സുപ്രീം കോടതി പിന്നീട് നവാസ് ഷെരീഫിന് ജാമ്യം അനുവദിച്ചിരുന്നു.

ഷെരിഫിന്റെ പേരിലുള്ള മുന്ന് കേസുകളില്‍ ഒന്നില്‍ പാക് കോടതി പതിനൊന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതേ കേസില്‍ മകള്‍ മറിയത്തിന് എട്ട് വര്‍ഷവും ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് വിധിച്ചിരുന്നു.

DONT MISS
Top