ബ്രസ്റ്റ്പമ്പ് ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തിയ ഹോളിവുഡ് നടിക്ക് അഭിനന്ദനപ്രവാഹം


മകന്‍ ജനിച്ച് ആറുമാസത്തിന് ശേഷമുള്ള തന്റെ ആദ്യ ഫോട്ടോ ഷൂട്ടിനായി ഹോളിവുഡ് താരം റേച്ചൽ മക്ഡാം എത്തിയത് ഏറെ വ്യത്യസ്തമായാണ്. രണ്ട് മാറിടങ്ങളിലും ബ്രസ്റ്റ്പമ്പ് ധരിച്ചാണ് താരം എത്തിയത്. ഫാഷന്‍ മാഗസിനായ ഗേള്‍സ് ഗേള്‍സിന്റെ സ്ഥാപക ക്ലെയര്‍ റോത്ത്‌സ്‌റ്റെയ്ന്‍ ആണ് അഭിനന്ദനമറിയിച്ച് ചിത്രങ്ങള്‍ ആദ്യം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചത്. പിന്നീട് ഇത് വൈറല്‍ ആകാന്‍ ആധികം സമയം വേണ്ടി വന്നില്ല.

ക്ലെയര്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് കൂടുതലും പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്. മുലയൂട്ടല്‍ രഹസ്യമായി ചെയ്യേണ്ട ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളുകള്‍ ഇന്നും നമുക്കിടയില്‍ ഉണ്ടെന്നും അവരുടെ ചിന്താഗതിയില്‍ മാറ്റം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്നുമാണ് ചിത്രത്തോട് പ്രതികരിച്ചവരുടെ അഭിപ്രായം.

ലോകത്ത് നടക്കുന്ന മറ്റ് കാര്യങ്ങളെ പോലെ തന്നെയാണ് മുലയൂട്ടല്‍. എന്നാല്‍ എന്തുകൊണ്ടാണ് ചില ആളുകള്‍ അതിന് നേരെ മുഖം ചുളിക്കുകയും പേടിക്കുകയും ചെയ്യുന്നതെന്ന്  മനസിലാവുന്നില്ലെന്നും  ക്ലെയര്‍ പറഞ്ഞു.

മുലയൂട്ടല്‍ എന്നത് ഒരു സാധാരണ കാര്യമാണെന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് റേച്ചല്‍ ഫോട്ടോഷൂട്ടിന് ബ്രസ്റ്റ് പമ്പ് ധരിച്ച് എത്തിയത്. ഈ കാര്യവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും മൂലയൂട്ടലിനെക്കുറിച്ച് ഒരാളുടെയെങ്കിലും കാഴ്ചപ്പാടിന് വ്യത്യാസമുണ്ടാക്കാന്‍ ഇതിന് കഴിഞ്ഞാല്‍ അത് നല്ല മാറ്റമായിരിക്കുമെന്ന് ക്ലെയര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top