സലാം എയര്‍ കേരളത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കും

ഒമാന്‍: കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി സലാം എയര്‍. ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കൊച്ചിയിലേക്കാണ് സര്‍വീസ് തുടങ്ങുന്നത്. മറ്റ് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വ്വീസ് തുടങ്ങാനും പദ്ധതിയുണ്ട്.

കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍വീസ് നടത്തുവാന്‍ തീരുമാനമായതെന്ന് സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു. സലാം എയര്‍ സര്‍വീസ് തുടങ്ങിയാല്‍ മലയാളി പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്നതിനാണ് കമ്പനിക്കും ഏറെ താല്‍പര്യം.

കൊച്ചിയിലേക്കുള്ള സര്‍വീസ് ആരംഭിക്കുന്നതിന് ഇനിയും നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വിദേശ വിമാന സര്‍വീസുകള്‍ കണ്ണൂരില്‍ അനുവദിക്കുമ്പോള്‍ അവിടെ നിന്നും സര്‍വീസ് തുടങ്ങുന്നതിന് പദ്ധതികളുണ്ടെന്ന് സലാം എയര്‍ സിഇഒ അറിയിച്ചു.

DONT MISS
Top