കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍; കുംബ്ലയെ പുറത്താക്കിയത് അംഗീകരിക്കാനാവില്ല

ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും അനില്‍ കുംബ്ലയെ മാറ്റിയത് ഒരാളുടെ ഇഷ്ടപ്രകാരം മാത്രമാണെന്നും ഇത് അംഗീകരിക്കാനാവാത്ത നടപടിയാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

ടീമിന്റെ പരിശീലകനെ മാറ്റുമ്പോള്‍ എല്ലാ കളിക്കാരുടേയും അഭിപ്രായം തിരക്കേണ്ടതുണ്ട്. 15 പേരും ഒരേ അഭിപ്രായത്തിലെത്തിയാല്‍ പരിശീലകനെ മാറ്റാവുന്നതാണ്. പരിശീലകന്‍ ഒരാളുടെ മാത്രമല്ല. അതിനാല്‍ ഒരാളുടെ ഇഷ്ടപ്രകാരം പരിശീലകനെ പുറത്താക്കിയത് ശെരിയായ തീരുമാനം അല്ലായെന്നും ഗംഭീര്‍ പറഞ്ഞു.

ഒരു ടീമിന്റെ അമരക്കാരന്‍ എന്ന നിലയില്‍ ഒരുപാട് പേര്‍ക്ക് മാതൃകയാവേണ്ട ആളാണ് കോഹ്‌ലി. ക്രിക്കറ്റിന് അതിന്റേതായ നിയമങ്ങളുണ്ട്. അതിനുള്ളിലാണ് എല്ലാ കളിക്കാരും കളിക്കേണ്ടതും പെരുമാറേണ്ടതും. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ക്യാപ്റ്റന്‍ മാതൃകയാവുക എന്നത് അയാളുടെ കടമയാണ്. അതിനാല്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് ശെരിയല്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top