സഞ്ജുവിനും ചാരുവിനും പ്രണയസാഫല്യം

തിരുവനന്തപുരം: നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണും തിരുവനന്തപുരം സ്വദേശി ചാരുലതയും വിവാഹിതരായി. സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഇവാനിയോസ് കോളേജില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്.

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ ലളിതമായ രീതിയിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ന് വൈകുന്നേരം സൗഹൃദ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ വിരുന്നില്‍ പങ്കെടുക്കുമെന്നാണ് സൂചന.

DONT MISS
Top